2008, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

അനോണിമാഷിനെ പിടിച്ചു!!!

അനോണിമാഷ് ആരാണെന്നതിനെപ്പറ്റി കരടി ഒരു അന്വേഷണം നടത്തി. അതില്‍ കിട്ടിയ ഞെട്ടിപ്പിക്കുന്ന ഫലങ്ങള്‍ ഒരു പോസ്റ്റായി ചേര്‍ക്കുന്നു.

ആദ്യ സംശയം അനോണിമാഷ് ഗുപ്തന്‍ എന്ന സനല്‍ ആണെന്നായിരുന്നു. പക്ഷേ ഐ.പി. ട്രേക്ക് ചെയ്തപ്പോള്‍ ഐ.പി.കള്‍ വരുന്നത് ഇന്ത്യയിലെ കോടമ്പാക്കത്തുനിന്നാണെന്ന് കരടി കണ്ടെത്തി.

സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്നും ഒരു ബ്ലോഗര്‍ ഇന്ത്യന്‍ ഫയര്‍വേള്‍ ഉപയോഗിച്ച് ഡിങ്കോളിഫിക്കേഷന്‍ നടത്തിയതാണോ എന്ന സംശയത്തിന്റെ പുറത്ത് ഞങ്ങള്‍ അമേരിക്കയിലേയ്ക്ക് ഇന്റര്‍പോള്‍ വഴി ഈ അന്വേഷണം വ്യാപിപ്പിച്ചു. അമേരിക്കന്‍ ബ്ലോഗേഴ്സ് ലോബിയുടെ ശക്തനായ കുതിരയായ ഉമേഷ് നായര്‍ ആണ് അനോണി മേഷ് എന്നായിരുന്നു ആദ്യ സംശയം.

ഇതിന്റെ പുറത്ത് നീങ്ങുമ്പൊഴാണ് അനോണിമാഷ് അന്റാര്‍ട്ടിക്കയിലോട്ട് കടന്നു എന്ന് വാര്‍ത്തകിട്ടുന്നത്. ഉടനെ കരടി ഒരു ബോട്ട് പിടിച്ച് അന്റാര്‍ട്ടിക്കയിലോട്ടു പോയി. അവിടെ കണ്ടത് ഞെട്ടിക്കുന്ന ഒരു കാഴ്ച്ചയായിരുന്നു!

അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ മഞ്ഞുപാളി ഗ്ലോബല്‍ വാമിങ്ങ് കാരണം രണ്ടായി പിളരാന്‍ പോവുന്നു. വലത്തേ കൈ കൊണ്ടും ഇടത്തേ കാല്‍ കൊണ്ടും മഞ്ഞുപാളിയുടെ പിളരുന്ന ഭാഗങ്ങളെ ഒരുമിച്ച് പിടിച്ച് ഏന്തിവലിഞ്ഞ് എയറില്‍ കിടക്കുന്ന അനോണിമാഷ്. ഫ്രീ ആയ കൈകൊണ്ട് രണ്ട് പാളിയിലും മാറിമാറി ആണി അടിക്കുകയാണ്! എന്നിട്ട് പോക്കറ്റില്‍ നിന്നും ഒരു നൈലോണ്‍ റോപ്പെടുത്ത് രണ്ട് ആണികളെയും ആ മഹാന്‍ തമ്മില്‍ വലിച്ച് കെട്ടി. പാളികള്‍ വീണ്ടും അടുത്തു. ഒടുവില്‍ നെറ്റിയില്‍ ഐസ് ആയി പറ്റിനിന്ന വിയര്‍പ്പ് തട്ടിക്കളഞ്ഞ് അദ്ദേഹം എഴുന്നേറ്റ് ബേഗില്‍ നിന്നും ഒരു ഖേതാന്‍ ഫേന്‍ എടുത്ത് ഈ വലിയ വിടവിന്റെ സൈഡില്‍ കുത്തിനിറുത്തി. ഒരു സോളാര്‍ പേനല്‍ ഫിറ്റ് ചെയ്ത് ഫേന്‍ കറക്കി. ആ ഫേനിന്റെ തണുപ്പില്‍ ഗ്ലോബല്‍ വാമിങ്ങിന്റെ ഇഫക്ട്സ് പോയി വീണ്ടും ഐസ് കട്ടിയായി! ഞാന്‍ അനോണിമാഷിന്റെ അടുത്തോട്ട് ഓടിച്ചെന്നപ്പൊഴേയ്ക്കും ആ മഹാന്‍ പത്ത് പട്ടികളെപ്പൂട്ടിയ സ്ലെഡ്ജില്‍ കയറി പറന്ന് എങ്ങോട്ടോ പോയ്!

നിരാശനായ എന്റെ സെര്‍ച്ച് തുടര്‍ന്നു. ഹിമാലയന്‍ മലകളിലെ ലാമകളോട് ചോദിച്ചപ്പോള്‍ യതി കറുത്തുമെലിഞ്ഞ് കള്ളിക്കൈലിയും വരയന്‍ ബനിയനും പാരഗണ്‍ സ്ലിപ്പറുമിട്ട ഒരാളുടെ തോളില്‍ കയ്യിട്ട് നടന്നുപോവുന്നത് കണ്ടു എന്നുപറഞ്ഞു. ലാമകളും ഞാനും യതിയെ പിന്തുടര്‍ന്നു. ഒടുവില്‍ യതിയുടെ മുടികിട്ടി. അനോണിമാഷിന്റെ പൊടിപോലും കിട്ടിയില്ല.

ഇതിനിടയില്‍ അനോണിമാഷിന്റെ ഇറിഡിയം ഫോണില്‍ നിന്ന് ഗൂഗ്ല് റ്റാക്ക് ഉപയോഗിച്ച് അദ്ദേഹം സ്വന്തം ഭവനവുമായി കോണ്ടേക്റ്റ് ചെയ്യുന്നതായ് ഞാന്‍ കണ്ടെത്തി. ഏറ്റവും പുതിയ സാങ്കേതിക ദിവ്യ ഉപയോഗിച്ച് ഞാന്‍ ആ ചേറ്റ് ചോര്‍ത്തി!!! അതില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ ചുവടെ കൊടുക്കുന്നു.



ഇതുകൊണ്ടും എനിക്കു തൃപ്തിയായില്ല! അച്ഛനും മകനും തമ്മില്‍ നടത്തുന്ന എന്തോ കള്ളക്കളിയല്ലേ ഈ ചാറ്റ്? അനോണിമേഷിന്റെ മുടി എന്താണ് പിന്നിയിട്ടിരിക്കുന്നത്? എനിക്ക് രാത്രികളില്‍ ഉറക്കമില്ലാതായി. അനോണിമേഷ് ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ ഉണ്ടെന്ന് കേട്ട് ഞാന്‍ സെനഗാളിലെ കൊടുംകാടുകളിലേയ്ക്ക് കുതിച്ചു. അവിടേ ഉഷ്ണമേഖലാ വനക്കാടുകളില്‍ ഒരു സിംഹത്തെ മറയാക്കി ഞാന്‍ പതുങ്ങിനീങ്ങിയപ്പോള്‍ കേട്ടത്!

കേട്ടത്!!!
“പ്രാണനാഥാ, ഐ മിസ് യൂ ഡാ“

ഞാനും സിംഹവും കുതിച്ചു. സ്പോട്ടിലെട്ടിയപ്പോള്‍ കണ്ടത്
അതാ അനോണിമേഷ്, ഒരു ചുരിദാറില്‍!!!!!!!!!!!!!!!!!!

അതെ സുഹൃത്തുക്കളേ, ഇത്രനാളും നമ്മളെ കളിപ്പിച്ച അനോണിമേഷ് ഒരു സ്ത്രീയായിരുന്നു!!! അവര്‍, ആ പാവം, അവിടെ ഇരുന്നു കരയുന്നു. എന്റെ ഐഡന്റിറ്റി പുറത്ത് പറയല്ലേ, പറയല്ലേ, എന്റെ ഭര്‍ത്താവ് എന്നെ വഴക്കുപറയും എന്ന്. അവര്‍ കരഞ്ഞുകൊണ്ട് എന്നെ കെട്ടിപ്പിടിക്കാന്‍ വന്നു. ഞാന്‍ അതിവിദഗ്ധമായി ഒഴിഞ്ഞുമാറി. പക്ഷേ ആ ഗേപ്പില്‍ കേറി സിംഹം അവരെ കെട്ടിപ്പിടിച്ചു :(

ഞാന്‍ ദയാലുവായി എല്ലാം സമ്മതിച്ചു. അവരെ റ്റിക്കറ്റെടുത്ത് വടപളനിയിലെ അവരുടെ വീട്ടിലോട്ടുവിട്ടു. അവര്‍ ഇനി ബ്ലോഗൂല്ലാ. അവര്‍ പഠിത്തം തുടരുമോ എന്നു പോലും എനിക്ക് സംശയമാണ്.

എങ്കിലും നിങ്ങളോടുള്ള എന്റെ കടപ്പാടുകൊണ്ട്, അതുകൊണ്ടു മാത്രം അവരുടെ ഫോട്ടോയും ഡീറ്റെയിത്സും ഇവിടെ ചേര്‍ക്കുന്നു.

പേര്: വിലാസിനി അമ്മാള്‍.
അച്ഛന്റെ പേര്: രാമസ്വാമി അയ്യര്‍.
അമ്മയുടെ പേര്: അലമേലു അമ്മാള്‍.
പഠിക്കുന്നത്: മദ്രാസ് ക്രിസ്ത്യന്‍ കോളെജ്, മനശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം (ഒന്നാം വര്‍ഷം)
ഹോബികള്‍‍: മോഡലിങ്ങ്, ബ്ലോഗിങ്ങ്
വയത്: 22 (വിവാഹം കഴിച്ചു എന്ന് അവര്‍ സ്വന്തം ബ്ലോഗില്‍ തട്ടിയത് വെറുതേയാണ്).
ഫോണ്‍ നമ്പര്‍: അതു ഞാന്‍ തരൂല്ലാ!!!!!

14 അഭിപ്രായങ്ങൾ:

വിലാസിനി അമ്മാള്‍ പറഞ്ഞു...

എനിക്ക് നിങ്ങളോടൊന്നും പറയാനില്ല, ദയവായി ആ ഫോട്ടോയും മറ്റു വിവരങ്ങളും ഇവിടെ നിന്നു മാറ്റുക

ചാണക്യന്‍ പറഞ്ഞു...

ഹിഹിഹിഹിഹിഹിഹിഹി

കുറുമാന്‍ പറഞ്ഞു...

ഹ ഹ ഹ

കരടി നീ‍തി പാലിക്കുക (പച്ച)

വിലാ‍സിനിഅമ്മാളുക്കിട്ട് മന്നിപ്പ് കേളുങ്കോ.

നിഷാദ് പറഞ്ഞു...

ഒള്ളതാണാ?

അല്ലാ ഇനി പച്ചക്കരടീം അനോണിമാഷിന്റെ പുതിയൊരു നമ്പരാണാ?

ഇപ്പോ പാണ്ഡവരുടെ മയനിര്‍മിതമായ കൊട്ടാരം കാണാന്‍ പോയ അവസ്ഥയാണേയ്, കരയേതാ വെള്ളമേതാ.. ഹൂ നോസ്??

സര്‍വ്വം മായ! ഇനി അതേതു മായയാണെന്ന് ചോദിച്ചോണം.

ഓടോ: കണ്ടുപിടുത്തം ശരിയാണെങ്കില്‍ കൊള്ളാം, കാരണം വിമര്‍ശിക്കുന്നതില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍ അതു സ്വന്തം പേരിലാവാമല്ലോ!

പിന്നേം സംശയം, പേരും ഡീറ്റയിത്സിലുമെല്ലാം ആകെ മൊത്തം ഒരു തമിഴ്ചുവ, പക്ഷേ മാഷിന്റെ, സോറി മാഷിണിയുടെ മലയാളം സോഴ്ഹ്സ് കൂടി പുറത്തുവിടൂ കരടീ...

പച്ചക്കരടി പറഞ്ഞു...

നിഷാദ്, ഉള്ളതാണ്. അവര്‍ പാലക്കാടന്‍ പട്ടന്മാരാണ്. കോയമ്പത്തൂര്‍ (കോവൈ) ബോര്‍ഡര്‍. അവരുടെ പിതാവ് പാലക്കാട് - സേലം റൂട്ടില്‍ ഒരു ബസ് സര്‍വീസ് നടത്തിയിരുന്നു. ഇപ്പൊ പഴയപോലെ ബിസിനസ് ഒന്നും ഇല്ല. പുള്ളി ഈ ബ്ലോഗിങ്ങിന്റെ കാര്യം ഒന്നും അറിഞ്ഞിട്ടില്ല (അറിയണ്ടാ).

തേജോ പുംഗവന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
*അമ്പിളി* പറഞ്ഞു...

മാരക ഡോസാ. മരണം സംഭവിച്ചോ?
ഒടുക്കത്തെ ഹാസ്യം!

സിമി പറഞ്ഞു...

എന്തുവാടേ ഇത്? നിങ്ങള്‍ക്കൊന്നും ബോറടിക്കുന്നില്ലേ? അനോണിമാഷ് പോയപ്പൊ പച്ചക്കരടി.

അഞ്ചല്‍ക്കാരന്‍. പറഞ്ഞു...

സിമി,
നിരുത്തരവാദപരമായ പ്രസ്ഥാവനകള്‍ ഇറക്കരുത്. അനോനിമാഷ് എവിടെ പോയെന്നാ?
അനോനിമാഷ് പോസ്റ്റിലും ബൂലോഗത്തും നിറഞ്ഞുനില്‍ക്കുന്നത് താങ്കള്‍ കണ്ടില്ലാന്ന് നടിയ്ക്കരുത്.

ദസ്തക്കിര്‍ പറഞ്ഞു...

കഷ്ടം! ഇവന്മാര്‍ക്കൊന്നും വേറെ പണിയൊന്നുമില്ലേ ആവോ?

ജെല്ലിക്കെട്ട് ജോസ് പറഞ്ഞു...

ടാ കരടീ,
വെറുതേ ഞങ്ങളെയൊക്കെ തമ്മിതല്ലിപ്പിച്ച് ഒടുക്കം നീയും വിലാസിനിയും കോംബ്രമൈസായി ല്ലേ?
ആരാടാ കരടീ ഈ പച്ചപ്പെയിന്റും അടിച്ച് നിന്നെ കാട്ടിന്ന് ഊരി വിട്ടേ?
ഇനി ഈ ഏരിയേല്‍ കണ്ടു പോവരുത്. ഓടെടാ

അഗ്രജന്‍ പറഞ്ഞു...

ഒരു കമന്‍റിടാന്‍ ഒരുങ്ങിയതായിരുന്നു... അപ്പോഴാണ് ഇവിടെ ഇങ്ങിനെ എഴുതിവെച്ചിരിക്കുന്നത് കണ്ടത്:

‘നിങ്ങള്‍ നിലവില്‍ അഗ്രജന്‍ ആയി പോസ്റ്റ് ചെയ്യുന്നു
വ്യത്യസ്തമായൊരു അക്കൌണ്ട് ഉപയോഗിക്കൂ...’

അതെല്ലാം എന്‍റെ സൌകര്യമല്ലേ മിസ്റ്റര്‍ പച്ചക്കരടി, മാത്രമല്ല വ്യത്യസ്തമായൊരു അക്കൌണ്ട് ഉപയോഗിക്കാന്‍ എന്നോട് പറയാന്‍ താങ്കള്‍ക്കെന്ത് അവകാശം ഹേ... ഗൂഗില്‍ തരുന്ന ഈ സേവനം എനിക്കിഷ്ടമുള്ള പേരുവെച്ച് ഞാന്‍ ഉപയോഗിക്കും... ഈ ബൂലോഗത്തില്‍ ഇനി എന്തൊക്കെ കാണണം!

പച്ചക്കരടിയുടെ ഈ നിലപാടിലുള്ള പ്രതിഷേധം, എന്‍റെ ബ്ലോഗിങ്ങ് സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്ത പച്ചക്കരടിയോടുള്ള പ്രതിഷേധം... എന്‍റെ ഒരു ബ്ലോഗ് കറുപ്പിച്ചും ഒരെണ്ണം വെളുപ്പിച്ചും ഒരെണ്ണം നീലപ്പിച്ചും ഒരെണ്ണം ചാരപ്പിച്ചും ഞാന്‍ പ്രകടിപ്പിക്കുന്നു...

അഞ്ചല്‍ക്കാരന്‍. പറഞ്ഞു...

സഗാവ് അഗ്രജന്റെ അഭിപ്രായ സ്വാതന്ത്ര്യത്തില്‍ കാപാലികനായ പച്ചക്കരടി കൈകടത്തിയതി പ്രതിഷേധിച്ച് ഞാന്‍ ഇന്ന് ഹര്‍ത്താല്‍ ആചരിയ്ക്കുന്നു.

പച്ചക്കരടിയ്ക്ക്,
താങ്കള്‍ എന്തുദ്ദേശിച്ചാണ് പച്ചക്കരടി എന്ന് പേരിട്ടത്. നമ്മുടെ നിറമാണ് പച്ച് അതിന്റെ കൂടെ കരടിയും കൂടിചേര്‍ന്നാല്‍ ഹറാമാകുമെന്ന് അറിയില്ലേ ഹിമാറേ. പച്ച തന്നെ വേണമെങ്കില്‍ പച്ചപൊന്മാനെന്നോ പച്ചപനംതത്തയെന്നോ പച്ചമുട്ടനാടെന്നോ പച്ചകസ്തൂരി മാനെന്നോ പേരിട്ടൂടായിരുന്നോ അമുക്കേ.

എത്രയും വേഗം പേര് മാറ്റിയില്ലായെങ്കില്‍ വാലില്ലാപുഴയിലെ മാഷിന്റെ ഗതി അറിയാലോ തനിയ്ക്ക്. ജാഗ്രതൈ!

പോട്ടെ ഇന്നിയും സമയമുണ്ട്. ചില പേരുകള്‍ ഞാന്‍ നിര്‍ദ്ദേശിയ്ക്കാം.

1. ചൊമലക്കരടി

2. മഞ്ഞഞ്ഞക്കരടി

3. മെറൂണ്‍കരടി

4. പിങ്ക് കരടി.

അപ്പോ ശരി. പറഞ്ഞത് പോലെ.

MyDreams പറഞ്ഞു...

കേരള രാഷ്ട്രീയകാരെ തോല്പികും ഈ ബ്ലോഗര്‍ എല്ലാവരും കൂടി ...
കറുപ്പിച്ചും വെളുപ്പിച്ചും നീലപ്പിച്ചും പ്രതിഷേധം ..എവിടെ വരെ എത്തും ??.
ഇതു എന്ത കല്ലെച്ട്രറെ ഓഫീസ് ആണോ